ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് അതിശൈത്യം തുടരുകയാണ്. ഇന്ന് 2.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ഡല്‍ഹിയിലെ താപനില. കഴിഞ്ഞ ദിവസം 4.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു. വരുംദിവസങ്ങളിലും ഇതേ അവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്.
1901-ലെ ഡിസംബറിലാണ് ഇതിനുമുമ്പ് ഡല്‍ഹിയില്‍ ഇത്രയും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ പതിനാല് ദിവസമായി ഡല്‍ഹിയില്‍ അതിശൈത്യമാണ്. 19.84 ഡിഗ്രിയാണ് ഇത്തവണ രേഖപ്പെടുത്തിയ ശരാശരി കൂടിയ താപനില.
അതേസമയം കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് തലസ്ഥാനത്തേക്കുള്ള ഇരുപത്തിയൊന്ന് തീവണ്ടികള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. കനത്ത തണുപ്പിനെ തുടര്‍ന്ന് ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഞായറാഴ്ചവരെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post