ന്യൂഡല്‍ഹി: ചന്ദ്രശേഖര്‍ ആസാദിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയിലേക്ക് ഭീം ആര്‍മി പ്രവര്‍ത്തകരുടെ മാര്‍ച്ച്. കൈകള്‍ കെട്ടിവച്ചാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ജോര്‍ബാഗില്‍ വച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന ചന്ദ്രശേഖറെ എത്രയും വേഗം മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്. പ്രവര്‍ത്തകര്‍ എല്ലാവരും കൈകള്‍ കൂട്ടിക്കെട്ടിയിരുന്നു. അക്രമം നടത്തിയെന്ന് തങ്ങളുടെ നേര്‍ക്ക് ആരോപണം ഉയര്‍ത്താതിരിക്കാന്‍ വേണ്ടിയാണ് കൈകള്‍ കൂട്ടിക്കെട്ടിയതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
നിരോധനാജ്ഞ ലംഘിച്ച് ജുമാ മസ്ജിദിന് സമീപം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ആസാദ് കഴിഞ്ഞ ദിവസം പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
ആസാദിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
Discussion about this post