ന്യൂഡല്‍ഹി: കൊടും ശൈത്യത്തില്‍ വിറങ്ങലടിച്ച് രാജ്യതലസ്ഥാനം. 1997 ന് ശേഷമുണ്ടായ ഏറ്റവും ശക്തമായ ശൈത്യമാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. പത്ത് ദിവസം നേരത്തെ ആണ് ഇത്തവണ ഡല്‍ഹിയില്‍ ശൈത്യം എത്തിയത്. ഇവിടെ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ്.
അടുത്ത നാല് ദിവസം ശീതക്കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. 21 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും തണുത്ത ഡിസംബറാണ് ഇത്തവണ ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. തണുത്ത കാറ്റിനൊപ്പം കനത്ത മൂടല്‍ മഞ്ഞും കൂടിയായതോടെ ജനജീവിതം ദുസ്സഹമായ അസ്ഥയാണ് ഇപ്പോഴുള്ളത്.
തണുപ്പ് ശക്തമായതോടെ 221 ഷെല്‍ട്ടര്‍ ഹോമുകള്‍ തുടങ്ങിയിട്ടുണ്ട്. ശരാശരി ഒമ്പതിനായിരത്തോളം പേരാണ് അഭയം തേടിയെത്തുന്നത്. ഡല്‍ഹിയില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലും ശൈത്യം പിടിമുറുക്കിക്കഴിഞ്ഞു.