ഹേമന്ത് സോറനെ ജാതീയമായി അധിക്ഷേപിച്ചു; ബിജെപി മുന്‍ മുഖ്യമന്ത്രി രഘുബര്‍ദാസിനെതിരെ കേസ്

ജംതാടയില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ വെച്ചാണ് രഘുബര്‍ ദാസ് ഹേമന്ത് സോറനെതിരെ ജാതി അധിക്ഷേപം നടത്തിയത്.

ജംതാട: ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചാ അധ്യക്ഷനും നിയുക്ത മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെ ജാതീയമായി അധിക്ഷേപിച്ച് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ രഘുബര്‍ദാസ്. സംഭവത്തില്‍ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു.

ഹേമന്ത് സോറന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രഘുബര്‍ദാസിനെതിരെ പോലീസ് കേസെടുത്തത്. പട്ടിക ജാതി-പട്ടിക വിഭാഗങ്ങള്‍ക്കെടതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമ പ്രകാരമാണ് രഘുബറിനെതിരെ കേസെടുത്തിരിക്കുന്നത്.

ജംതാടയില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ വെച്ചാണ് രഘുബര്‍ ദാസ് ഹേമന്ത് സോറനെതിരെ ജാതി അധിക്ഷേപം നടത്തിയത്. രഘുബറിന്റെ പരാമര്‍ശം മാനസികമായി വല്ലാതെ വിഷമിപ്പിക്കുന്നതാണെന്നും ആദിവാസി കുടുംബത്തില്‍ ജനിച്ചത് തെറ്റാണോ എന്ന് ഹേമന്ത് ചോദിച്ചു.

Exit mobile version