എന്‍പിആറിലും എന്‍ആര്‍സിയിലും വിമര്‍ശനമുന്നയിച്ച് ബിജെപി; ചുട്ടമറുപടി നല്‍കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: എന്‍പിആറിലും എന്‍ആര്‍സിയിലും ബിജെപി രൂക്ഷ വിമര്‍ശനമുന്നിയിക്കുന്ന സാഹചര്യത്തില്‍ വ്യക്തമായ മറുപടിയുമായി കോണ്‍ഗ്രസ്. 2010ല്‍ രാജ്യത്തെ താമസക്കാരെ എണ്ണി. എന്നാല്‍ അവരുടെ മതമോ ജന്മസ്ഥലമോ പരിശോധിച്ചിട്ടില്ലെന്നും സെന്‍സസിനെ സഹായിക്കാനായിരുന്നു നീക്കമെന്നും കോണ്‍ഗ്രസ് നേതാവ് പി ചിദംബരം വ്യക്തമാക്കി. ബിജെപിക്ക് ഗൂഢ ഉദ്ദേശങ്ങള്‍ ഇല്ലെങ്കില്‍ 2010 ലെ എന്‍പിആറിന്റെ രൂപത്തെയും ലക്ഷ്യത്തെയും പിന്തുണക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

എന്‍പിആറിനെ എന്‍ആര്‍സിയുമായി ബന്ധിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും പി ചിദംബരം ആവശ്യപ്പെട്ടു. എന്‍പിആര്‍ 2011ലെ സെന്‍സസിനെ സഹായിക്കുന്നതായിരുന്നു. അതിന് എന്‍ആര്‍സിയുമായി ബന്ധമുണ്ടായിരുന്നില്ല. ഇപ്പോഴത്തേത് നിബന്ധനകളിലും തത്വത്തിലും എല്ലാം വ്യത്യസ്തമാണെന്നും ബിജെപിയുടെ എന്‍പിആര്‍ നീക്കത്തിന് പിന്ന് നിഗൂഢവും അപകടകരവുമായ ലക്ഷ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തടങ്കല്‍ പാളയങ്ങളുടെ ദൃശ്യം പങ്കുവച്ച് രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു. ആര്‍എസ്എസിന്റെ പ്രധാനമന്ത്രി കള്ളം പറയുകയാണെന്നതിനുള്ള തെളിവാണിതെന്നും രാഹുല്‍ കുറിച്ചു. എന്‍പിആറിലും എന്‍ആര്‍സിയിലും ബിജെപി രൂക്ഷ വിമര്‍ശമുന്നിയിക്കുകയും വീഡിയോ പുറത്ത് വിടുകയും ചെയ്ത സാഹചര്യത്തിലാണ് വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്

Exit mobile version