ലഖ്‌നൗ: ഒരാഴ്ചയായി തന്റെ മാതാപിതാക്കളെ കാണാതെ കരഞ്ഞ് തളര്‍ന്നിരിക്കുകയാണ് ഒരു വയസുകാരിയായ അയ്‌റ എന്ന കുരുന്ന്. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ മാതാപിതാക്കളായ ഏക്തയെയും രവി ശേഖറിനെയും പോലീസ് അറസ്റ്റ് ചെയ്തത്. മേഖലയിലെ പ്രമുഖ ആക്ടിവിസ്റ്റുകളാണ് ഇരുവരും.
വാരാണസിയില്‍ മാത്രമായി ഇതുവരെ 60 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും അറസ്റ്റോടെ 14മാസം മാത്രം പ്രായമുള്ള അയ്റ ബന്ധുക്കളുടെ പരിചരണയിലാണ് ഇപ്പോള്‍ കഴിയുന്നത്. ‘എന്റെ മകന്‍ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് പോലീസ് അവനെ അറസ്റ്റ് ചെയ്തത്. വളരെ സമാധാനപരമായാണ് അവന്‍ പ്രതിഷേധങ്ങളില്‍ പങ്കുകൊണ്ടത്.
അമ്മ അടുത്തില്ലാതെ അവരുടെ കുഞ്ഞ് എങ്ങനെയാണ് ഇപ്പോള്‍ കഴിയുന്നതെന്ന് നിങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയുമോ?’, രവി ശേഖറിന്റെ അമ്മ ഷെയ്ല തിവാരി പറയുന്നു. കുഞ്ഞൊന്നും കഴിക്കുന്നില്ല. അമ്മേ വരൂ പപ്പാ വരൂ എന്ന് പറഞ്ഞുകൊണ്ട് നടക്കുകയാണ് കുഞ്ഞ്. എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയില്ല, ഷെയ്ല നിറകണ്ണുകളോടെ പറയുന്നു.
Discussion about this post