ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തില്‍ പോലീസ് കാഴ്ചവെച്ചത് മികച്ച പ്രകടനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വാതന്ത്ര്യാനന്തരം അവകാശങ്ങളെ കുറിച്ച് മാത്രമേ നമ്മള് സംസാരിക്കാറുള്ളുവെന്നും കടമകളെ കുറിച്ച് നാം ചിന്തിക്കണമെന്നുമാണ് തനിക്ക് ഉത്തര്‍പ്രദേശിലെ ജനങ്ങളോട് പറയാനുള്ളതെന്ന് മോഡി പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം ഇരുപത് കഴിഞ്ഞു.
പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയവര് ആത്മപരിശോധന നടത്തണം. നശിപ്പിക്കപ്പെട്ട ബസുകളും പൊതുസ്വത്തും ഭാവി തലമുറക്ക് കൂടി വേണ്ടിയുള്ളതാണെന്നും സുരക്ഷിതമായൊരു അന്തരീക്ഷം രാജ്യത്ത് ലഭിക്കുകയെന്നത് നമ്മുടെ അവകാശമാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപത് കഴിഞ്ഞിരിക്കുകയാണ്. പ്രക്ഷോഭത്തില്‍ യോഗി സര്‍ക്കാര്‍ സമ്പൂര്‍ണ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിയും രംഗത്തെത്തിയിരുന്നു.
Prime Minister Narendra Modi in Lucknow: People who damaged public property and were involved in violence in the name of protest in UP, should introspect if what they did was right. pic.twitter.com/e10hCTDLfX
— ANI UP (@ANINewsUP) December 25, 2019
Discussion about this post