മുംബൈ: എന്‍പിആര്‍ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്. എന്‍ആര്‍സിയുടെ അടിസ്ഥാനം എന്‍പിആര്‍ ആണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ അതിനോട് നിസ്സഹകരിക്കുകയാണ് വേണ്ടത്. അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാതെ പ്രതിഷേധിക്കണമെന്നും അരുന്ധതി റോയ് പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നടന്ന പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എന്‍ആര്‍സി രാജ്യത്തെ മുസ്ലിംകളെയാണ് ലക്ഷ്യം വെക്കുന്നതെന്നും അരുന്ധതി റോയ് കൂട്ടിചേര്‍ത്തു
Discussion about this post