ന്യൂഡല്‍ഹി: സിഎഎ , എന്‍ആര്‍സി വിരുദ്ധ സമരത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യര്‍ കൊല്ലപ്പെട്ടത് ബിജെപിയുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിലാണെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി. പ്രക്ഷോഭത്തിലെ കൊലപാതകത്തില്‍ സമ്പൂര്‍ണമായ അന്വേഷണം നടത്തണമെന്നും മായാവതി ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ യുപിയില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ ഏകദേശം 17 ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സംസ്ഥാന ഗവണ്മെന്റ് ഈ കൊലപാതകത്തെകുറിച്ച് സൂക്ഷമ അന്വേഷണം നടത്തണമെന്നും നിരപരാധികളായ ആളുകളുടെ കുടുംബത്തെ സഹായിക്കാന്‍ മുന്നോട്ടു വരണമെന്നും മായാവതി പറഞ്ഞു.
ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. കേന്ദ്ര ഭരണകൂടം പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുസ്ലിംകളുടെ ആശങ്ക കണക്കിലെടുക്കണമെന്നും കഴിഞ്ഞ ദിവസവും അവര്‍ അഭ്യര്‍ഥിച്ചിരുന്നു.