ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജീവനുള്ള പെട്രോള്‍ ബോംബുകളാണെന്ന് ബിജെപി നേതാവും ഹരിയാന ആഭ്യന്തരമന്ത്രിയുമായ അനില്‍ വിജ്. ട്വിറ്ററിലൂടെയാണ് അനില്‍ വിജ് രാഹുലിനേയും പ്രിയങ്കയേയും പരിഹസിച്ചത്.
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞദിവസം പൗരത്വ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരെ സന്ദര്‍ശിക്കാനായി രാഹുലും പ്രിയങ്കയും എത്തിയിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് പോലീസ് മീററ്റില്‍ ഇവരെ തടഞ്ഞു. ഈ സംഭവത്തിന് തൊട്ട് പിന്നാലെയാണ് ഇരുവരെയും പരിഹസിച്ചുകൊണ്ട് അനില്‍ ട്വീറ്റ് ചെയ്തത്.
‘പ്രിയങ്കാഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സുക്ഷിക്കണം, അവര്‍ ജീവനുള്ള പെട്രോള്‍ ബോംബുകളാണ്. അവര്‍ എവിടെയെല്ലാം പോകുന്നോ അവിടെയെല്ലാം തീപ്പടര്‍ത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യും’ എന്നായിരുന്നു അനില്‍ ട്വിറ്ററില്‍ കുറിച്ചത്. ബിജെപി നേതാവിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തരാണ് ഇതിനെതിരെ പ്രതികരിച്ചത്.
Beware of @priyankagandhi and @RahulGandhi as they are live Petrol Bombs where ever they go they ignite fire and cause loss to Public Property.
— ANIL VIJ MINISTER HARYANA (@anilvijminister) December 24, 2019