ബംഗളൂരു: കര്‍ണാടകത്തിലെ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് അജ്ഞാതര്‍ തീ വെച്ചു. പാര്‍ട്ടി ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ആറ് ബൈക്കുകള്‍ കത്തി നശിച്ചു. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല.
ബെംഗളൂരു മല്ലേശ്വരത്തിന് അടുത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിനാണ് തീ വെച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഒഫീസിന്റെ ഒരു ഭാഗവും സമീപത്തുണ്ടായിരുന്ന അഞ്ച് ബൈക്കുകളും കത്തി നശിച്ചു. ഒഫീസില്‍ ഉണ്ടായിരുന്ന സിപിഐ പ്രവര്‍ത്തകരും പുറത്ത് നിന്ന് ഓടി വന്നവരും ചേര്‍ന്നാണ് തീയണച്ചത്. അതിനാല്‍ തീ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നില്ല. അതേസമയം ആക്രണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post