ജയ്പൂര്‍: തൊഴിലില്ലായ്മയെ തുടര്‍ന്ന് കൂട്ടആത്മഹത്യയ്ക്ക് ഒരുങ്ങി ആറ് യുവാക്കള്‍. ഓടുന്ന ട്രെയിനിനു മുന്‍പിലേയ്ക്ക് നാല് പേര് എടുത്ത് ചാടി. മൂന്നു പേര് തല്‍ക്ഷണം മരിച്ചു. ഒരാളെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാക്കള്‍ ആത്മഹത്യ ചെയ്തതാണെന്നുള്ള നിഗമനത്തിലാണ് പോലീസ്. തൊഴില്‍ ലഭിക്കാത്തതിലുള്ള മാനസിക സംഘര്‍ഷമാണ് ആത്മഹത്യക്ക് പിന്നിലുള്ള കാരണമെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
മനോജ് (24), സത്യനാരായണന് മീണ (22), റിതുരാജ് (17) എന്നിവരാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അഭിഷേക് മീണ (22)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്ങള്‍ ആറ് പേര് ചേര്‍ന്നാണ് 20ന് വൈകുന്നേരം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതിരുന്നതെന്ന് മരണപ്പെട്ട യുവാക്കളുടെ രണ്ട് സുഹൃത്തുക്കള്‍ മൊഴി നല്കി. തുടര്‍ന്ന് ട്രെയിന്‍ വന്നപ്പോള്‍ തങ്ങള്‍ രണ്ട് പേരും ചാടുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
മനോജും സത്യനാരായണനും ബിരുദം നേടിയവരാണ്. ഋതുരാജ് ആദ്യവര്‍ഷ ബിഎ വിദ്യാര്‍ത്ഥിയാണ്. തൊഴിലില്ലായ്മ മൂലം മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതിനാലാണ് സുഹൃത്തക്കള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനമെടുത്തതെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിമെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post