കൊല്‍ക്കത്ത: പാലത്തിന്റെ അടിയില്‍ കുടുങ്ങിയ വിമാനമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ ദേശീയപാത-2 വിലാണ് സംഭവം. ദുര്‍ഗാപുരിലെ റോഡിലൂടെ വിമാനം കയറ്റിയ ട്രക്ക് കടന്നുപോകുമ്പോഴായിരുന്നു സംഭവം.
തിങ്കളാഴ്ച രാവിലെയാണ് ട്രക്ക് പാലത്തിനടിയിലൂടെ കടന്നുപോകുമ്പോള്‍ വിമാനം കുടുങ്ങിയത്. തപാല്‍ വകുപ്പിന്റെ ഉപേക്ഷിക്കപ്പെട്ട വിമാനമാണ് ട്രക്കിലുണ്ടായിരുന്നത്. പാലത്തിനടിയില്‍ നിന്ന് ട്രക്ക് മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 2007-ല്‍ കമ്മീഷന് ചെയ്ത ഈ വിമാനം 2018 ലാണ് ഈ സര്‍വ്വീസ് അവസാനിപ്പിച്ചത്.
Discussion about this post