മീററ്റ്: രാജ്യത്ത് പൗരത്വ ഭേഗഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം മീററ്റില്‍ പൗരത്വ ഭേഗഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബാഗംങ്ങളെ സന്ദര്‍ശിക്കാനായി എത്തിയ പ്രിയങ്കാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും യോഗി ആദിത്യനാഥിന്റെ പോലീസ് തടഞ്ഞു. മീററ്റില്‍ പ്രവേശിക്കുന്നതിനു തൊട്ടുമുന്‍പാണ് ഇവര്‍ സഞ്ചരിച്ച വാഹനം പോലീസ് തടഞ്ഞത്.
യാത്ര വിലക്കണമെന്ന് ഉത്തരവുണ്ടോ എന്ന് ഇരുവരും ചോദിച്ചപ്പോള്‍ ആ മേഖലയിലേക്ക് പോകുന്നത് അപകടമാണെന്നാണ് പോലീസ് അറിയിച്ചത്. അവിടെ ഇപ്പോഴും പ്രശ്നസാധ്യത ഉണ്ടെന്നുമാണ് പോലീസ് വ്യക്തമാക്കിയത്. ഇതേ തുടര്‍ന്ന് ഇരുവരും പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗംങ്ങളെ കാണാതെ ഡല്‍ഹിയിലേക്ക് മടങ്ങിയിരിക്കുകയാണ്.
അതേസമയം മീററ്റില്‍ പൗരത്വ ഭേഗഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്കു തീയിടുകയും പോലീസിനു നേരേ കല്ലെറിയുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പോലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തിയും ടിയര്‍ ഗ്യാസ് ഷെല്ലുകളും പ്രയോഗിച്ചിരുന്നു.
അതിനിടെ സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ച് മീററ്റില്‍ ആരംഭിച്ചു കഴിഞ്ഞു. മേഖലയില്‍ നിരോധാനാജ്ഞ പ്രഖ്യാപിച്ചതില്‍ കനത്ത സുരക്ഷാവലയത്തിലാണ് മാര്‍ച്ച് നടക്കുന്നത്.
#UPDATE Congress leaders Rahul Gandhi and Priyanka Gandhi Vadra who were stopped outside Meerut by Police are now returning to Delhi. https://t.co/jGRSqQHuas
— ANI UP (@ANINewsUP) December 24, 2019
Discussion about this post