ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന അക്രമങ്ങളെ അപലപിച്ച് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. പൗരത്വ ബില്ലിനെ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളില്‍ നിരവധി പേരാണ് മരിക്കുന്നത്. ഇത് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് താരം പറയുന്നു. ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ജ്വാലയുടെ പ്രതികരണം.
രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ അരങ്ങേറുന്ന പ്രക്ഷോഭങ്ങളില്‍ നടക്കുന്ന അക്രമങ്ങളെ അപലപിക്കാന്‍ തന്നെ പിന്തുണക്കുന്നവരും ഇന്ത്യയിലെ കായികതാരങ്ങളും തയ്യാറാകണമെന്ന് ജ്വാല ഗുട്ട പറഞ്ഞു. ‘കായികതാരങ്ങളായ നമ്മള് ഇത്തരം അക്രമങ്ങളെ എതിര്‍ക്കാന്‍ തയ്യാറാകണം. ജനങ്ങള്‍ക്കെതിരായ അക്രമത്തേയും അക്രമങ്ങള്‍ കാണിക്കുന്നവരേയും എതിര്‍ക്കണമെന്നും രാജ്യത്തിനും ലോകത്തിനും മുന്നില്‍ കായികതാരങ്ങള്‍ സമാധാനത്തിന്റെ സന്ദേശവാഹകരാണെന്ന കാര്യം മറക്കരുതെ’ന്നുമായിരുന്നു ജ്വാലയുടെ വാക്കുകള്‍.
ജ്വാലയ്ക്ക് പുറമെ നേരത്തെ മുന്‍ ക്രിക്കറ്റ് താരങ്ങളായ ഇര്ഫാന് പഠാനും ഹര്ഭജന് സിംങിനും പൗരത്വ ബില്‍ പ്രക്ഷോഭത്തെ തുടര്‍ന്നുള്ള അതിക്രണങ്ങളെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ നടത്തിയ പോലീസ് അതിക്രമത്തില്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ഒരു വിദ്യാര്‍ത്ഥിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ഹര്ഭജന് സിംങിന്റെ പ്രതികരണം.
A request to all my fellow athletes 🙏🏻 pic.twitter.com/nQbYaYoN4O
— Gutta Jwala (@Guttajwala) December 23, 2019