ന്യൂഡല്‍ഹി: തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ രക്ഷിച്ചത് എന്‍ഡിഎ സര്‍ക്കാരാണെന്ന മോഡിയുടെ അവകാശ വാദത്തെ തള്ളി ഐഎംഎഫിന്റെ മുന്നറിയിപ്പ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നാണ് റിപ്പോര്‍ട്ട്. പഭോഗവും നിക്ഷേപവും നികുതി വരുമാനവും കുറയുന്നു. ഇന്ത്യയുടെ തകര്‍ച്ച ആഗോള വളര്‍ച്ചയെയും ബാധിക്കുന്നു. അടിയന്തര നടപടി ആവശ്യമെന്നും ഐഎംഎഫ് പറയുന്നു.
ഉപഭോഗവും നിക്ഷേപവും കുറയുന്നതും നികുതി വരുമാനത്തിലെ കുറവും ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നിനെ മാന്ദ്യത്തിലാക്കിയെന്നാണ് ഐഎംഎഫിന്റെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ തകര്‍ച്ച ആഗോള വളര്‍ച്ചയെ സാരമായി ബാധിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയെങ്കിലും ഇന്ത്യ ഇപ്പോഴും കാര്യമായ സാമ്പത്തിക മാന്ദ്യത്തിലാണെന്ന് ഐഎംഎഫ് ഏഷ്യാ-പസഫിക് വിഭാഗം ചൂണ്ടിക്കാണിക്കുന്നു.
നിലവിലെ മാന്ദ്യത്തെ അഭിസംബോധന ചെയ്യുന്നതിനും ഇന്ത്യ ഉയര്‍ന്ന വളര്‍ച്ചാ പാതയിലേക്കു മടങ്ങുന്നതിനും അടിയന്തര നയപരമായ നടപടികള്‍ ആവശ്യമാണെന്ന് ഐഎംഎഫ് അസി.ഡയറക്ടര്‍ റാനില്‍ സല്‍ഗാഡോ വ്യക്തമാക്കി.
Discussion about this post