ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധങ്കാറിനെ കൊല്‍ക്കത്തയില്‍ വീണ്ടും വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. ജാദവ്പൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ഗവര്‍ണറെ തടഞ്ഞ് കരിങ്കൊടി കാണിച്ചത്. ക്ഷുഭിതനായി ബംഗാള്‍ ഗവര്‍ണര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇവിടെ നിയമ വാഴ്ചയില്ലേ എന്ന് വിദ്യാര്‍ഥികളോട് ഗവര്‍ണര്‍ ചോദിച്ചു. കഴിഞ്ഞ ദിവസവും വിദ്യാര്‍ഥികള്‍ ഗവര്‍ണറെ തടഞ്ഞിരുന്നു.
ഇന്നലെ ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു ഗവര്‍ണര്‍. ഇവിടെ വെച്ചാണ് വിദ്യാര്‍ത്ഥികള്‍ ഗവര്‍ണറെ തടഞ്ഞത്. കരിങ്കൊടിയും പ്ലക്കാര്‍ഡുമായി എത്തിയായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രകടനം. ബിജെപി ആക്ടിവിസ്റ്റായ ജഗ്ദീപ് തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ മുദ്രവാക്യവും വിളിച്ചിരുന്നു.
അതേസമയം പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ആളി പടരുകയാണ്. കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ്‌പോവാതെ സമരം നടത്തി മുന്നോട്ട് തന്നെ പോവുകയാണ്.