ബംഗളൂരു: അനധികൃത കുടിയേറ്റക്കാര്‍ക്കായി ഒരുക്കിയ തടങ്കല്‍ കേന്ദ്രങ്ങള്‍ കര്‍ണാടകത്തില്‍ പൂര്‍ത്തിയാവുന്നു. രേഖകളില്ലാതെ തങ്ങുന്ന ആഫ്രിക്കന്‍ വംശജര്‍ക്കും ബംഗ്ലാദേശ് പൗരന്‍മാര്‍ക്കുമുളള അഭയാര്‍ത്ഥി കേന്ദ്രമാണിതെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പറയുന്നത്.
പൗരത്വ പട്ടികയില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കുമായാണ് തടങ്കല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബംഗളൂരുവില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെ തയ്യാറായ ആദ്യ കേന്ദ്രം അടുത്ത മാസം തുറക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം വരുന്നതിന് മുന്‍പ് തന്നെ അനധികൃത കുടിയേറ്റക്കാര്‍ക്കായി കേന്ദ്രം തുറക്കാന്‍ കര്‍ണാടക ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തടവിലാവുന്നവര്‍ മൂന്ന് മാസത്തിലധികം ഇവിടെ തങ്ങേണ്ടി വരില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിനുളളില്‍ മാതൃരാജ്യത്തേക്ക് തിരിച്ചയക്കും.