കൊല്‍ക്കത്ത: പൗരത്വ നിയമഭേദഗതിക്കെതിരെ ചോദ്യവുമായി ബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം നിയമത്തിനെതിരെ രംഗത്തെത്തിയത്. മറ്റു മതങ്ങളെ പരാമര്‍ശിച്ചിട്ടും എന്തുകൊണ്ട് മുസ്ലിംങ്ങളെ ഉള്‍പ്പെടുത്തിയില്ലെന്ന് അദ്ദേഹം ചോദിക്കുന്നു. കൂടാതെ നിയമത്തില്‍ സുതാര്യത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't equate India or compare it with any other nation- as it's a nation Open to all religions and communities
— Chandra Kumar Bose (@Chandrabosebjp) December 23, 2019
എന്നാല്‍ കടുത്ത പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ ദേശീയ പൗര രജിസ്റ്റര്‍ ഉടന്‍ നടപ്പാക്കില്ലെന്നും സൂചനയുണ്ട്. ധൃതി പിടിച്ച് എന്‍ആര്‍സി നടപ്പാക്കും എന്ന പ്രതീതി ഒഴിവാക്കാനാണ് ഇപ്പോള്‍ ബിജെപിയുടെ ശ്രമം. രാജ്യമാകെ എന്‍ആര്‍സി രാജ്യമാകെ നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തെ തള്ളിയാണ് പ്രധാനമന്ത്രി മോഡി തിരുത്തി പറഞ്ഞത്.
ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷാ നടത്തിയ പ്രഖ്യാപനമാണ് ഡല്‍ഹി രാംലീല മൈതാനത്തെ റാലിയില്‍ മോഡി തിരുത്തിയത്. എന്‍ആര്‍സിയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് കള്ളമാണെന്നും ഇത്തരമൊരു കാര്യം ആലോചിച്ചിട്ടില്ലെന്നുമാണ് മോഡി വ്യക്തമാക്കിയത്. പൗരത്വ നിയമത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷം ഉയരുന്നു എന്നതിനെ സാക്ഷ്യപ്പെടുത്തുകയാണ് ഇപ്പോള്‍ ബംഗാള്‍ ബിജെപി ഉപാധ്യക്ഷന്റെ വാക്കുകള്‍.
If #CAA2019 is not related to any religion why are we stating – Hindu,Sikh,Boudha, Christians, Parsis & Jains only! Why not include #Muslims as well? Let's be transparent
— Chandra Kumar Bose (@Chandrabosebjp) December 23, 2019
Discussion about this post