ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ രൂക്ഷമായി അധിക്ഷേപിച്ച് ബിജെപി എംപി രംഗത്ത്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരില്‍ ഭൂരിഭാഗവും സിഎഎയെക്കുറിച്ച് അറിയാത്ത, വിദ്യാഭ്യാസമില്ലാത്ത, പഞ്ചര്‍ കടകളില്‍ ജോലി ചെയ്യുന്നവരെപ്പോലെയുള്ളവരാണെന്ന് ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ പറഞ്ഞു.
റോഡരികില്‍ പഞ്ചര്‍ കട നടത്തുന്നവരും വിദ്യാഭ്യാസമില്ലാത്തവരും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ഒന്നുമറിയാതെ നടത്തുന്ന പ്രതിഷേധമാണ് നാട്ടില്‍ നടക്കുന്നതെന്നായിരുന്നു എംപിയുടെ പ്രസ്താവന. ബിജെപി സര്‍ക്കാര്‍ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയാണ്. ഈ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കും പ്രതിപക്ഷത്തിനും അതില്‍ യാതൊന്നും ചെയ്യാനില്ല, തേജസ്വി കൂട്ടിച്ചേര്‍ത്തു.
Discussion about this post