ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് വിധിയില്‍ പ്രതികരിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡിലെ ജനങ്ങളുടെ വിധിയെഴുത്തിനെ ഞങ്ങള്‍ മാനിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിക്കാന്‍ അവസരം നല്‍കിയതിന് ജാര്‍ഖണ്ഡ് ജനതയ്ക്ക് നന്ദിയും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനത്തിനായി ബിജെപി ഇനിയും പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി അതിന് പ്രതിജ്ഞാബദ്ധരാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പരാജയം അംഗീകരിക്കുന്നതായി മുഖ്യമന്ത്രി രഘുബര്‍ ദാസും നേരത്തെ വ്യക്തമാക്കിയിരുന്നു. അന്തിമവിധിയില്‍ ബിജെപി പരാജയപ്പെട്ടാല്‍ അത് തന്റെ പരാജയമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജാര്‍ഖണ്ഡില്‍ ബിജെപിയെ ഏറെ പിന്നിലാക്കിയാണ് ജെഎംഎം നയിക്കുന്ന മഹാഖ്യം അധികാരമുറപ്പിച്ചത്. മുഖ്യമന്ത്രി രഘുബര്‍ ദാസ് ഉള്‍പ്പെടെയുള്ളവര്‍ പരാജയപ്പെട്ടതും ബിജെപിക്ക് ക്ഷീണമായി.