ന്യൂഡല്‍ഹി: ദേശീയതലത്തില്‍ ബിജെപിക്ക് അടിതെറ്റിക്കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് വോട്ടര്‍മാര്‍ക്ക് നന്ദി പറയുകയായിരുന്നു അദ്ദേഹം. ബിജെപി തുടര്‍ച്ചയായി താഴേക്ക് വീണുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. മഹാസഖ്യം അധികാരമുറപ്പിച്ചിരിക്കുകയാണ്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള മഹാസഖ്യം 46 സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപി 26 സീറ്റുകളിലേക്ക് ചുരുങ്ങി.
അതിനിടെയാണ് ജാര്‍ഖണ്ഡിലെ വന്‍വിജയത്തിന് വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ച് ചിദംബരം രംഗത്തെത്തിയത്. ദേശീയതലത്തില്‍ ബിജെപിക്ക് അടിതെറ്റിക്കൊണ്ടിരിക്കുന്നതായാണ് ഈ തെരഞ്ഞെുപ്പുഫലം കാണിച്ചുതരുന്നതെന്നും ഹരിയാനയില്‍ അടിതെറ്റി, മഹാരാഷ്ട്രയില്‍ നിരാകരിക്കപ്പെട്ടു, ജാര്‍ഖണ്ഡില്‍ പരാജയപ്പെട്ടു- 2019-ലെ ബിജെപിയുടെ അവസ്ഥ ഇങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഭരണഘടനയെ രക്ഷിക്കുന്നതിന് വേണ്ടി ബിജെപി ഇതര പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം അണിചേരണമെന്നും ചിദംബരം പറഞ്ഞു. വളരെ ചെറിയൊരു ലീഡിലാണ് ഹരിയാനയില്‍ ബിജെപി വിജയിച്ചത്. എന്നാല്‍ മഹാരാഷ്ട്രയില്‍ തന്ത്രങ്ങളിലൂടെ ഭരണം പിടിച്ചെടുക്കാന്‍ നോക്കിയെങ്കിലും എട്ടിന്റെ പണി കിട്ടിയ അവസ്ഥയിലായെന്നും തുടര്‍ച്ചയായി ബിജെപി താഴേക്ക് വീണുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.