മുംബൈ: ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട വന്‍ തിരിച്ചടിയില്‍ പരിഹാസവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ജാര്‍ഖണ്ഡും ബിജെപിയുടെ കൈവിട്ടു പോകുകയാണല്ലോ എന്നായിരുന്നു അദ്ദേഹം പരിഹസിച്ചത്. ചെറിയ സംസ്ഥാനങ്ങള്‍ പോലും ബിജെപിയുടെ കൈയ്യില്‍ നിന്നും വഴുതിപ്പോകുകയാണെന്നും റാവത്ത് പറയുന്നു.
ജാര്‍ഖണ്ഡില്‍ ബിജെപി കനത്ത തിരിച്ചടി നേരിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു റാവത്തിന്റെ പരിഹാസം. ‘വലിയ ശ്രമങ്ങള്‍ നടത്തിയെങ്കിലും മഹാരാഷ്ട്ര കൈവിട്ടുപോയി. പിന്നാലെ ജാര്‍ഖണ്ഡും. ചെറിയ സംസ്ഥാനങ്ങള്‍ പോലും സ്വന്തം നിയന്ത്രണത്തില്‍ നിന്നും ബിജെപിക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു’- സഞ്ജയ് റാവത്ത് പറഞ്ഞു. ജാര്‍ഖണ്ഡില്‍ മഹാസഖ്യം സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഉറപ്പിച്ചു കഴിഞ്ഞു. മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്.