ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ തലസ്ഥാനത്ത് ഇന്നും പ്രതിഷേധം തുടരും. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കുന്ന സത്യഗ്രഹ ധര്‍ണ ഇന്ന് രാജ്ഘട്ടില്‍ നടക്കും. ഉച്ചക്കാണ് ധര്‍ണ ആരംഭിക്കുക.
ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് കോണ്‍ഗ്രസിന്റെ സത്യഗ്രഹ ധര്‍ണ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രതിഷേധത്തിന്റെ ഭാഗമായേക്കും. ഉച്ചയ്ക്ക് ആരംഭിക്കുന്ന ധര്‍ണ വൈകീട്ട് വരെ തുടരും. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം കനക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുവരുന്നത്.
അതേസമയം ജമിഅ ടീച്ചേഴ്‌സ് അസോസിയേഷനും, കോഡിനേഷന്‍ കമ്മിറ്റിയും, യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റും വീണ്ടും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. യുപി പോലീസ് നടത്തുന്ന അതിക്രമത്തിനെതിരെ ഇന്ന് യുപി ഭവന് മുന്നിലും പ്രതിഷേധമുണ്ട്.
Discussion about this post