ഡല്‍ഹിയില്‍ വസ്ത്ര ഗോഡൗണില്‍ തീപിടുത്തം; ഒമ്പത് മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വസ്ത്ര ഗോഡൗണില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. വടക്കന്‍ ഡല്‍ഹിയില്‍ കിരാരിയിലാണ് തീപിടുത്തം ഉണ്ടായത്. പുലര്‍ച്ചെ 12.30നാണ് വസ്ത്ര ഗോഡൗണില്‍ തീപിടുത്തം ഉണ്ടായത്. അതേസമയം അപകടകാരണം വ്യക്തമായിട്ടില്ല.

മൂന്ന്‌നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഗോഡൗണ്‍ സ്ഥിതി ചെയ്തിരുന്നത്. പുറത്ത് കടക്കാന്‍ ഒരു ഗോവണി മാത്രമാണ് ഉണ്ടായിരുന്നത്. അതേസമയം തീകെടുത്താനുള്ള സൗകര്യങ്ങളും കെട്ടിടത്തിലുണ്ടായിരുന്നില്ല. ഇതെല്ലാമാണ് മരണസംഖ്യ കൂടാന്‍ കാരണമായത്.

തീപിടുത്തത്തില്‍ പൊള്ളലേറ്റവരെ ഉടന്‍ തന്നെ സമീപത്തെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ച ഡല്‍ഹിക്ക് അടുത്ത് റാണി ഝാന്‍സി റോഡില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ബാഗ് നിര്‍മ്മാണശാലയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 43 തൊഴിലാളികള്‍ മരിച്ചത്.

Exit mobile version