ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധിക്കാം; ഡിഎംകെയുടെ മഹാറാലിക്ക് ഉപാധികളോടെ ഹൈക്കോടതി അനുമതി

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിഎംകെയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടക്കാനിരിക്കുന്ന മഹാറാലിക്ക് ഉപാധികളോടെ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധം നടത്താന്‍ അവകാശമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതിഷേധ റാലിക്ക് എതിരെ ഇന്ത്യന്‍ മക്കള്‍ കക്ഷി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് അനുമതി നല്‍കാതിരിക്കാന്‍ കഴിയില്ലെന്ന് ഹര്‍ജി പരിഗണിച്ച പ്രത്യേക ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതുമുതല്‍ നശിപ്പിക്കരുത്, പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കരുത്, പ്രതിഷേധം മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തണം തുടങ്ങിയ ഉപാധികളോടെയാണ് പ്രതിഷേധ റാലക്ക് കോടതി അനുമതി നല്‍കിയത്. ചട്ടങ്ങള്‍ പാലിക്കാമെന്ന് ഡിഎംകെ വ്യക്തമാക്കി.

പോലീസ് അനുമതി ലഭിക്കാത്ത ഒരു റാലിക്കാണ് പ്രതിപക്ഷം ഒരുങ്ങുന്നതെന്നും ഇത്തരമൊരു റാലി സംഘര്‍ഷത്തിലേക്ക് വഴിവെക്കുമെന്നുമായിരുന്നു ഇന്ത്യന്‍ മക്കള്‍ കക്ഷി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

Exit mobile version