ചെന്നൈ: പൗരത്വനിയമ ഭേദഗതിക്കെതിരെ ചെന്നൈയിലെ ബസന്ത് നഗറിലും പ്രതിഷേധം കനക്കുന്നു. സിനിമ സംവിധായകന് പാ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിയാളുകള്‍ സമരത്തില്‍ പങ്കാളികളായി.
നിരവധി സംഘടനങ്ങളുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം തുടങ്ങിയത്. എന്നാല്‍ കുറച്ച് സമയം മാത്രമാണ് സമരം നടത്താന്‍ അനുമതിയുള്ളൂ. സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിയാളുകള്‍ സമരത്തില്‍ പങ്കെടുത്തു. അതേസമയം സമരത്തില്‍ പങ്കെടുക്കുന്നതില്‍ മദ്രാസ് ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് വകവെയ്ക്കാതെ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്.
കൂടാതെ, മദ്രാസ് സര്‍വ്വകലാശാല ഉള്‍പ്പടെ ചെന്നൈയിലെ മറ്റു കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് പലയിടത്തു നിന്നായി പ്രതിഷേധം ഉയരുകയാണ്. ഇതിനിടെ തമിഴ്നാട്ടിലും പ്രതിഷേധം ശക്തമാക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
Discussion about this post