ഖുര്‍ദ: യുവാവിനെ തട്ടിക്കൊണ്ടുപോയി മരത്തില്‍ക്കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി. ഒഡീഷയിലെ ഖുര്‍ദയിലാണ് സംഭവം. ബംഗിഡ സ്വദേശി സൗമ്യ രജ്ഞന്‍ ദാസാണ് മൂന്നംഗസംഘത്തിന്റെ ക്രൂരമര്‍ദനത്തിനിരയായത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലായിരുന്നു മര്‍ദ്ദനമെന്ന് പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ രാജേന്ദ്രഭുയാന്‍, ഗാട്ടിയപല്‍ത്താസിങ്ങ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. സൗമ്യ രജ്ഞന്‍ ദാസിന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി പ്രതികളുടെ സുഹൃത്ത് അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധത്തില്‍ ദാസ് എതിര്‍പ്പ് അറിയിച്ചതോടെയാണ് വൈരാഗ്യത്തിനിടയായത്.
തുടര്‍ന്ന് മൂന്നംഗസംഘം ചേര്‍ന്ന് ദാസിനെ തട്ടിക്കൊണ്ടുപോയതിന് ശേഷം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തില്‍ അവശനായ ദാസ് കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ സംഘത്തിലൊരാള്‍ യുവാവിന്റെ വായിലേക്ക് മൂത്രം ഒഴിച്ച് നിര്‍ബന്ധിച്ച് കുടിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.