ബുക്ക് ചെയ്ത സീറ്റ് നല്‍കിയില്ലെന്ന് ആരോപണം; സ്‌പൈസ് ജെറ്റിനെതിരെ പരാതി നല്‍കി പ്രഗ്യാ സിങ് ഠാക്കൂര്‍

ഡല്‍ഹിയില്‍ നിന്ന് ഭോപ്പാലിലേയ്ക്കുള്ള യാത്രയിലാണ് തനിക്ക് ബുക്ക് ചെയ്ത സീറ്റ് ലഭിച്ചില്ലെന്ന് നേതാവ് ആരോപിച്ചത്.

Pragya Singh Thakur | Bignewslive

ന്യൂഡല്‍ഹി: ബുക്ക് ചെയ്ത സീറ്റ് നല്‍കിയില്ലെന്ന് ആരോപിച്ച് സ്‌പൈസ് ജെറ്റിനെതിരെ പരാതി നല്‍കി ബിജെപി എംപി പ്രഗ്യാ സിസിങ് ഠാക്കൂര്‍. ഡല്‍ഹിയില്‍ നിന്ന് ഭോപ്പാലിലേയ്ക്കുള്ള യാത്രയിലാണ് തനിക്ക് ബുക്ക് ചെയ്ത സീറ്റ് ലഭിച്ചില്ലെന്ന് നേതാവ് ആരോപിച്ചത്.

എസ്ജി 2489 വിമാനത്തില്‍ ഭോപ്പാലിലെ രാജ ഭോജ് വിമാനത്താവളത്തിലെത്തിയ പ്രഗ്യാ, വിമാനത്താവള ഡയറക്ടര്‍ അനില്‍ വിക്രത്തിനാണ് പരാതി നല്‍കിയത്. പരാതി ലഭിച്ചതായി അനില്‍ വിക്രം സ്ഥിരിക്കുകയും ചെയ്തു. ഭോപ്പാലില്‍ ലാന്‍ഡ് ചെയ്തപ്പോള്‍, വിമാനത്തില്‍നിന്ന് പുറത്തിറങ്ങാന്‍ കുറച്ചുസമയത്തേക്ക് പ്രഗ്യാ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.

വിമാനജീവനക്കാര്‍ യാത്രക്കാരോട് മാന്യമായല്ല പെരുമാറിയതെന്ന് പ്രഗ്യാ വിമാനത്താവളത്തിനു പുറത്തുവെച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ബുക്ക് ചെയ്ത സീറ്റ് അവര്‍ തനിക്ക് തന്നില്ലെന്നും ഡയറക്ടറെ വിളിച്ച് പരാതി നല്‍കിയെന്നും പ്രഗ്യാ സിങ് കൂട്ടിച്ചേര്‍ത്തു.

Exit mobile version