മുംബൈ: ബിജെപി സഖ്യമെന്ന ഭാരം ഒഴിഞ്ഞതോടെ വലിയ തലവേദന മാറിയെന്ന് ശിവസേന. നിലവില്‍ മഹാരാഷ്ട്രയില്‍ സ്വതന്ത്രമായ അന്തരീക്ഷമാണുള്ളതെന്നും മുഖപത്രമായ സാമ്നയിലൂടെ ബിജെപിക്കെതിരെ ശിവസേന കുറിച്ചു.
നിലവില്‍ മഹാരാഷ്ട്രയില്‍ സ്വതന്ത്രമായ അന്തരീക്ഷമുള്ളതിനാലാണ് ബിജെപി നേതാവ് ഏക്നാഥ് ഖഡ്സെ പോലും ഇപ്പോള്‍ മനസ്സ് തുറന്ന് സംസാരിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. പ്രതിപക്ഷമായി അധികകാലം തുടരാനാവില്ലെന്ന് നിരവധി ബിജെപി നേതാക്കള്‍ തുറന്നുപറഞ്ഞുവെന്നും ശിവസേന വ്യക്തമാക്കി. തനിക്കിപ്പോള്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ സാധിക്കുമെന്നാണ് ഖഡ്സെ സധൈര്യം പറഞ്ഞത്.
ബിജെപി നേതാവ് പങ്കജ മുണ്ഡെയുടെ അവസ്ഥയും സമാനമാണെന്നും എല്ലാവര്ക്കും ഇപ്പോള്‍ വലിയ ആശ്വാസമാണ് അനുഭവപ്പെടുന്നതെന്നും ശിവസേന പറയുന്നു. മുഖ്യമന്ത്രി പദം പങ്കിടുന്നതിനെച്ചൊല്ലിയാണ് ശിവസേനയും ബിജെപിയും തമ്മില്‍ തര്‍ക്കം രൂക്ഷമായത്.
Discussion about this post