ലഖ്നൗ: പൗരത്വ നിയമഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധ സ്വരമുയര്ത്തിയവര്ക്കെതിരെ നടപടിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പ്രതിഷേധിച്ചവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിത്തുടങ്ങി. സുപ്രീംകോടതി ഉത്തരവ് ഉപയോഗപ്പെടുത്തിയാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടി. മുസഫര്‍നഗറില്‍ 50 കടകള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തു.
പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. പ്രതിഷേധക്കാര്‍ക്കെതിരേ ‘പ്രതികാരം’ ചെയ്യുമെന്നു യോഗി പറഞ്ഞിരുന്നു. ‘അക്രമികളെ വെറുതേ വിടില്ലെന്നും’ അദ്ദേഹം ട്വീറ്റ് ചെയ്തു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുസഫര്‍നഗറില്‍ 50 കടകള്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തു.സമാനമായ നടപടികളിലേക്കു മറ്റു ജില്ലാഭരണകൂടങ്ങളും നീങ്ങിയിട്ടുണ്ട്.
പൗരത്വ നിയമഭേദഗതിക്കെതി സംസ്ഥാനത്ത് നടന്ന പ്രതിഷേധത്തില്‍ 4500 ലേറെ പേര് കസ്റ്റഡിയിലുണ്ട്. 700 ലേറെപ്പേരെ അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശില്‍ ഉണ്ടായ പ്രതിഷേധങ്ങളില്‍ മരിച്ചരുടെ എണ്ണം 18 ആയി.
Discussion about this post