ചെന്നൈ: വിദ്യാര്‍ത്ഥികളുടെ മൗലികാവകാശത്തിന് കൂച്ചുവിലങ്ങിട്ട് മദ്രാസ് ഐഐടി. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ക്യാമ്പസിനുള്ളില്‍ സമരങ്ങളും മുദ്രാവാക്യം വിളികളും നടത്താന്‍ പാടില്ലെന്ന് മദ്രാസ് ഐഐടി അറിയിച്ചു. പ്രകടനങ്ങള്‍ ഐഐടിയുടെ പാരമ്പര്യമല്ലെന്ന് പറഞ്ഞാണ് സമരങ്ങള്‍ മദ്രാസ് ഐഐടി വിലക്കിയിരിക്കുന്നത്.
ഇത് വ്യക്തമാക്കി മദ്രാസ് ഐഐടി ഡീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-മെയില്‍ അയച്ചു. പ്രകടനങ്ങള്‍ ഐഐടിയുടെ പാരമ്പര്യമല്ല. ചര്‍ച്ച മാത്രമേ പാടുള്ളുവെന്നുമാണ് ഡീന്‍ മെയിലില്‍ പറയുന്നത്.
അതെസമയം ഐഐടി അധികൃതരുടെ നടപടി മൗലികാവകാശത്തിന് എതിരാണെന്നും പ്രക്ഷോഭങ്ങള്‍ തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ദേശവ്യാപകമായി നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മദ്രാസ് ഐഐടി വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു.
മദ്രാസ് സര്‍വകലാശാലയില്‍ പോലീസ് പ്രവേശിച്ചതിന് എതിരെ ഐഐടി വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.
Discussion about this post