ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷേഭം ശക്തമായിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ പ്രതിഷേധം അക്രമാസക്തമായി. സംഘര്‍ഷത്തില്‍ ഇതുവരെ പതിനെട്ട് പേരാണ് മരിച്ചത്. അതീവ ജാഗ്രത തുടരുന്ന ഉത്തര്‍പ്രദേശില്‍ ഇതുവരെ വിവിധ നഗരങ്ങളില്‍ ഇന്റര്‍നെറ്റിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചിട്ടില്ല. മീററ്റിലും ബിജ്നോറിലും ഉന്നതഉഗ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ ഇന്നലെ പതിമൂന്ന് ജില്ലകളിലാണ് പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസിന് കണ്ണീര് വാതകം ഉപയോഗിക്കേണ്ടി വന്നു. സംഘര്‍ഷത്തില്‍ എട്ടു വയസുകാരനും മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. രാജ്ഘട്ടില്‍ നാളെ പ്രതിഷേധ സമരം നടത്തും. ഉച്ചക്ക് മൂന്ന് മണി മുതല്‍ രാത്രി എട്ട് വരെയാണ് സമരം. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സമരത്തില്‍ പങ്കെടുക്കും.
Discussion about this post