മുംബൈ: കര്‍ഷകര്‍ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രണ്ട് ലക്ഷം വരെയുള്ള കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്ന
മഹാത്മാ ഫുലെ കാര്‍ഷിക കടാശ്വാസ പദ്ധതി മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു.
കര്‍ഷകരുടെ സെപ്റ്റംബര്‍ 9 വരെയുള്ള കടങ്ങളാണ് എഴുതിത്തള്ളുക. പണം നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ എത്തുന്നതാണ് പദ്ധതി.
അതേസമയം, കാര്‍ഷിക കടങ്ങള്‍ മുഴുവനായി എഴുതിത്തള്ളാത്തതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.