ഹൈദരാബാദ്: സമ്പത്തില്‍ നാല് വര്‍ഷം കൊണ്ട് അതിവര്ധനവ് ഉണ്ടാക്കി ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ് തെലങ്കാനയിലെ ഏക ബിജെപി എംഎല്‍എ ആയ രാജസിങ്. നിരവധി വിദ്വേഷ പ്രസംഗങ്ങളിലൂടെ ഏറെ കുപ്രസിദ്ധനായ വ്യക്തിയാണ് രാജാ സിങ്. എന്നാല്‍ പ്രസംഗങ്ങള്‍ക്കൊപ്പം സാമ്പത്തിക കാര്യങ്ങളിലും അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നെന്ന് വേണം മനസിലാക്കാനെന്ന് ജനങ്ങളും അടക്കം പറയുകയാണ്.
2014ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 2.02 ലക്ഷം രൂപയുടെ സ്വത്താണ് രാജാ സിങ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ നല്കിയ രേഖകള്‍ പ്രകാരം 2.87 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് രാജാസിങ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. പണമായും വാഹനമായും ആഭരണങ്ങളായും കെട്ടിടങ്ങളായും രാജാസിങിന്റെ സ്വത്തിലുണ്ടായിരിക്കുന്ന വര്‍ധനവ് അതിശയജനകമാണ്.1.83 കോടി രൂപ വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചിട്ടുണ്ട്.
രാജാസിങ് ഈ കാലയളവില്‍ സുല്‍ത്താന്‍ ബസാറില്‍ വാങ്ങിയ കെട്ടിടത്തിന്റെ മൂല്യം രണ്ട് കോടിയിലധികം രൂപയാണ്. എങ്കിലും ഈ സമ്പത്ത് എങ്ങനെ ഉണ്ടാക്കിയെന്നതിന് വിശദീകരണമൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. രാജാ സിങ് നടത്തുന്ന വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പണം ലഭിക്കുന്നുണ്ടെന്നാണ് ചിലരുടെ അടക്കം പറച്ചില്.
Discussion about this post