മുംബൈ: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുമ്പോള്‍ പ്രതികരണവുമായി എന്‍സിപി നേതാവ് ശരദ് പവാര്‍. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, രാജ്യത്തിന്റെ പുരോഗതിയും ഐക്യവും ആഗ്രഹിക്കുന്നവരും നിയമത്തെ എതിര്‍ക്കുമെന്ന് ശരദ് പവാര്‍ പറഞ്ഞു.
രാജ്യത്തിന്റെ മതപരവും സാമൂഹികവുമായ ഐക്യത്തെ അസ്വസ്ഥമാക്കുന്നതാണ് പുതിയ പൗരത്വ നിയമം. ഒരു തരത്തിലും ഇതിനോട് യോജിക്കാനാകില്ല. മതേതര രാഷ്ട്രമായി ഇന്ത്യ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കും.- ശരത് പവാര്‍ പറഞ്ഞു.
എന്തുകൊണ്ടാണ് മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ മാത്രം സര്‍ക്കാര്‍ പരിഗണിച്ചത്. ശ്രീലങ്കയില്‍ നിന്ന് വന്ന തമിഴ് അഭയാര്‍ത്ഥികളെ സര്‍ക്കാര്‍ അവഗണിച്ചില്ലേ എന്നും പവാര്‍ ചോദിച്ചു.രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പവാര്‍ കുറ്റപ്പെടുത്തി.
സിഎഎ കേന്ദ്ര നിയമമായിരിക്കാം. പക്ഷേ, അവ നടപ്പാക്കേണ്ടത് സംസ്ഥാനത്തെ ഏജന്‍സികള്‍ വഴിയാണ്. അത് കേന്ദ്ര സര്‍ക്കാര്‍ മറക്കരുതെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post