ലഖ്‌നൗ: ഉന്നാവോ ബലാത്സംഗക്കേസില്‍ കഴിഞ്ഞ ദിവസമാണ് മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന് ആജീവനാന്ത ജയില്‍ ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. പിന്നാലെ വേണ്ടത് വധശിക്ഷയായിരുന്നുവെന്ന് ഇരയുടെ കുടുംബവും പ്രതികരിച്ചിരുന്നു. എന്നാല്‍ താന്‍ നേടികൊടുത്ത നീതിയും അതിന്റെ വിജയവും അറിയാതെ ചലനമറ്റ് മരണത്തോട് മല്ലടിക്കുകയാണ് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍. ചെറു ശ്വാസം മാത്രമാണ് ഇയാളില്‍ ബാക്കിയുള്ളത്.
ഒട്ടേറെ ഭീഷണികള്‍ക്ക് ഇടയിലുമാണ് ഇരയായ പെണ്‍കുട്ടിയുടെ വക്കാലത്ത് ഏറ്റെടുത്തത്. ധീരമായ നടപടിയെന്ന് സമൂഹം വാഴ്ത്തിയിരുന്നു. ഇപ്പോഴും കോമ അവസ്ഥയിലാണ് അദ്ദേഹം. ഇരയായ പെണ്‍കുട്ടിയും ഉള്‍പ്പെട്ട കാര്‍ അപകടത്തിലാണ് അഭിഭാഷകനായ മഹേന്ദ്ര സിങ്ങിന് ഗുരുതരമായി പരിക്കേറ്റത്. പെണ്‍കുട്ടിയുടെ അമ്മായിമാര്‍ കൊലപ്പെട്ട അപകടത്തില്‍ ഈ കാര്‍ ഓടിച്ചിരുന്നത് അദ്ദേഹമായിരുന്നു.
അതിവേഗത്തിലെത്തിയ ട്രക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. അപകടത്തില്‍ മഹേന്ദ്രയുടെ രണ്ടു കാലുകളുടെയും എല്ലുകള്‍ തകര്‍ന്നു. പേശികള്‍ക്ക് ഗുരുതര ചതവുകള്‍ പറ്റി. മുഖത്തും കാര്യമായ പരിക്കുകളുണ്ട്. ഡ്രൈവിങ് സീറ്റില്‍ ആയിരുന്നത് കൊണ്ടുതന്നെ, നേര്‍ക്കുനേര്‍ ട്രക്ക് വന്നിടിച്ചപ്പോള്‍ ഏറ്റവുമധികം പരിക്കുകള്‍ ഏറ്റതും അഭിഭാഷകനായിരുന്നു. ഇപ്പോഴും അദ്ദേഹം ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post