മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉണ്ടായ പ്രതിഷേധപ്രകടനം ആക്രമാസക്തമായ മംഗളൂരു തുടര്‍ച്ചയായ രണ്ടാം ദിവസവും പോലീസിന്റെ നിയന്ത്രണത്തില്‍. പോലീസുകാര്‍ മാത്രമാണ് മംഗളൂരുവിലെ തെരുവുകളിലുളളത്. തിരിച്ചറിയല്‍ കാര്‍ഡുളളവരെ മാത്രം പരിശോധിച്ച് നഗരത്തിലേക്ക് കടത്തിവിടുന്നു.
അതേസമയം, സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ നഗരത്തിലെത്തി. ഞായറാഴ്ച വരെ മംഗളൂരുവിലെത്തരുതെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പോലീസ് നോട്ടീസ് നല്കി.
ഇപ്പോള്‍ മംഗളൂരുവില്‍ ആശുപത്രികള്‍ മാത്രമാണ് തുറന്നുപ്രവര്‍ത്തിക്കുന്നത്. അവശ്യസാധനങ്ങള്‍ വാങ്ങാനെത്തിയവരെ ഉള്‍പ്പെടെ പോലീസ് ലാത്തിവീശി ഓടിക്കുന്നുണ്ട്. ഇവിടെ കര്‍ഫ്യൂവും ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്.
കര്‍ഫ്യൂ ലംഘിച്ച് മംഗളൂരുവില്‍ പ്രതിഷേധിച്ച ബിനോയ് വിശ്വം എംപിയെ കസ്റ്റഡിയിലെടുത്തു. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചപ്പോഴാണ് ബിനോയ് വിശ്വം എം പി ഉള്‍പ്പെടെയുളള സിപിഐ നേതാക്കളെ കസ്റ്റഡിയിലെടുത്ത് ബര്‍ക്കെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
Discussion about this post