മുംബൈ: രാജ്യമെമ്പാടും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അലയടിക്കുമ്പോള്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സൗരവ് ഗാംഗുലി. ബില്ലെന്താണെന്ന് തനിക്കറിയില്ല, അത് വായിച്ചിട്ടില്ലെന്നുമാണ് ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി പറയുന്നത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ആളുകള്‍ സമാധാനം പാലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചു. ബില്ല് വായിച്ച് മനസിലാക്കാതെ അതേ കുറിച്ച് അഭിപ്രായം പറയാനില്ല. എന്തെങ്കിലും പ്രശ്‌നം ആ നിയമത്തില്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള അധികാരികളും രാജ്യത്തുണ്ട്. എല്ലാവരും സന്തോഷമായിരിക്കുകയാണ് തനിക്ക് മുഖ്യമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
നേരത്തെ മകള്‍ സന പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് ഇട്ട പോസ്റ്റില്‍ ഗാംഗുലി ഇട്ട ട്വീറ്റും വന്‍ വിവാദത്തില്‍ കലാശിച്ചിരുന്നു. ഖുശ്വന്ത് സിങിന്റെ ‘ദ എന്‍ഡ് ഓഫ് ഇന്ത്യ’യില്‍ ഫാസിസ്റ്റ് ഭരണത്തിനെതിരെ പറയുന്ന ഭാഗമായിരുന്നു മകള്‍ സന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പോസ്റ്റ് വാര്‍ത്തയായതോടെ സന കൊച്ചു കുട്ടിയാണെന്നും രാഷ്ട്രീയം പറയാനുള്ള പ്രായമായിട്ടില്ലെന്നും ആ പോസ്റ്റ് ശരിയല്ലെന്നുമെല്ലാം ഗാംഗുലി പറഞ്ഞു. ഇതാണ് വിവാദത്തിന് തിരികൊളുത്തിയത്.
Discussion about this post