ന്യൂഡല്‍ഹി: തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ്. ഇതേതുടര്‍ന്ന് ശനിയാഴ്ച അര്‍ധരാത്രിവരെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് 46 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച വ്യക്തമാകാത്തതു മൂലമാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്.
വെളളിയാഴ്ച രാവിലെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 320 വിമാനങ്ങളും എത്തിച്ചേരേണ്ട 440 വിമാനങ്ങളും വൈകി. യാത്രക്കാര്‍ പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുമായോ വിമാനത്താവളവുമായോ ബന്ധപ്പെടേണ്ടതാണെന്ന് ഡല്‍ഹി വിമാനത്താവള അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ രാത്രി 6.6 ഡിഗ്രിയും പകല്‍ സമയങ്ങളില്‍ 18 ഡിഗ്രിയുമാണ് ഇപ്പോഴത്തെ താപനില. അതേസമയം, ഉത്തരേന്ത്യയിലേക്ക് പോകുന്ന 17 ട്രെയിനുകള്‍ വൈകുമെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post