ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് ബിഹാറില്‍ ആര്‍ജെഡി ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. പട്ന, ധര്‍ഭാഗ തുടങ്ങിയ ഇടങ്ങളില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ പോസ്റ്ററുകളേന്തി പ്രതിഷേധ പ്രകടനം നടത്തി.
നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും, മനുഷ്യത്വ രഹിതമാണെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. നിയമം നടപ്പാക്കുന്നതിലൂടെ ബിജെപിയുടെ വിഭജന അജണ്ടയാണ് പുറത്തുവന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, ബിഹാര്‍ ബന്ദിന് ഇടതുപാര്‍ട്ടികളും പിന്തുണ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇടതുപാര്‍ട്ടികള്‍ ബിഹാറില്‍ പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്കിന് ആര്‍ജെഡി പിന്തുണ നല്‍കുകയും ചെയ്തു.
അതേസമയം, രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശനിയാഴ്ചയും തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കാനിരിക്കെ വിവിധനഗരങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post