ന്യൂഡല്‍ഹി; പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മകള്‍ മിറയയും സമരകാര്‍ക്കൊപ്പം ഇന്ത്യ ഗേറ്റിലെത്തി. ഇന്നലെ രാത്രി ഏഴുമണിയോടെ നടന്ന ധര്‍യിലാണ് ഇരുവരും പങ്കെടുത്തത്.
സമരത്തിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രിയങ്ക ആഞ്ഞടിച്ചു. ഈ നിയമം സാധാരണക്കാരെയാവും കൂടുതലായും ബാധിക്കുകയെന്നും നോട്ട് നിരോധനത്തിന് ശേഷം ജനത്തെ വരിയില്‍ നിര്‍ത്താനുള്ള ശ്രമമാണ് നിയമമെന്നും പ്രിയങ്ക പറഞ്ഞു. പൗരത്വം തെളിയിക്കാന്‍ ഓരോ ഇന്ത്യക്കാരനും അപേക്ഷയുമായി തങ്ങള്‍ക്കു മുന്നില്‍ വരി നില്‍ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
രാജ്യതലസ്ഥാനത്ത് നാടകീയ രംഗങ്ങളാണ് ഇന്ന് പുലര്‍ച്ചെ അരങ്ങേറിയത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പടുകൂറ്റന്‍ പ്രതിഷേധ റാലിക്ക് നേതൃത്വം വഹിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അറസ്റ്റ്. ഡല്‍ഹിയില്‍ അതിനാടകീയ രംഗങ്ങളാണ് രാത്രി ഏറെ വൈകിയും അരങ്ങേറിയത്.