ന്യൂഡല്‍ഹി: പ്രതിഷേധക്കാരെ തീര്‍ത്തും അവഗണിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.
കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഇടതുപക്ഷം, ടിഎംസി തുടങ്ങിയ പാര്‍ട്ടികള്‍ പൗരത്വ ഭേദഗതി നിയമത്തെ എന്‍ആര്‍സിയുമായി ബന്ധിപ്പിച്ച് തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
പൗരത്വ ഭേദഗതി നിയമം ഒരു ഇന്ത്യക്കാരനും പൗരത്വം നിഷേധിക്കുന്നില്ല. നിയമത്തിന് യഥാര്‍ത്ഥത്തില്‍ ഒരു ഇന്ത്യന്‍ പൗരനുമായി യാതൊരു ബന്ധവുമില്ലെന്നും അവര്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ബില്‍ ജനങ്ങളോട് വായിക്കാനും ആവശ്യമെങ്കില്‍ വ്യക്തത തേടാനും നിര്‍മല അഭ്യര്‍ഥിച്ചു.
പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയില്‍ എത്തിയവര്‍ക്ക് പൗരത്വം നല്‍കും. 70 വര്‍ഷമായി അവര്‍ കാത്തു നില്‍ക്കുന്ന ബില്ലാണ് പൗരത്വ ഭേദഗതി ബില്ലെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
Discussion about this post