മുംബൈ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. പൗരത്വ ഭേദഗതിക്കെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥികളെ അതിക്രൂരമായാണ് പോലീസ് നേരിട്ടത്. ഇതിനെതിരെ പ്രതികരിച്ച് നിരവധി പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകനും സംഗീത സംവിധായകനുമായ വിശാല്‍ ഭരദ്വാജ്. താന്‍ വളര്‍ന്ന ഇന്ത്യ ഇങ്ങനെയായിരുന്നില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
‘മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ ഭിന്നിപ്പിക്കുന്നതിനാല്‍ നിലവിലെ സാഹചര്യം ഭയാനകമാണ്, ഇത് ഞാന്‍ വളര്‍ന്ന ഇന്ത്യയല്ല’ എന്നാണ് വിശാല്‍ ഭരദ്വാജ് പൗരത്വ ഭേഗഗതി നിയമത്തിനെതിരെ പ്രതികരിച്ചത്.
നിരവധി ബോളിവുഡ് താരങ്ങളാണ് ഇതിനോടകം പൗരത്വ ഭേഗഗതി നിയമത്തിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയത്. സംവിധായകന് അനുരാഗ് കശ്യപ്, ആലിയ ഭട്ട്, പരിണീതി ചോപ്ര, സ്വര ഭാസ്കര്‍, ഹുമ ഖുറൈഷി, വിക്കി കൗശല്‍, ഭൂമി പേഡ്നേക്കര്‍, മനോജ് വാജ്പേയി, ആയുഷ്മാന്‍ ഖുറാന, ഫര്ഹാന് അക്തര്‍, ഹൃതിക് റോഷന് എന്നിങ്ങനെ നിരവധി പേരാണ് പൗരത്വ ഭേദഗതിക്കെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയത്. അതേസമയം ബോളിവുഡിലെ ഖാന്മാരും തന്നെ ഈ വിഷയത്തില്‍ ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
Discussion about this post