ലഖ്നൗ: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിമയ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം കത്തിപ്പടരുകയാണ്. വ്യാഴാഴ്ച വലിയ തോതില്‍ പ്രതിഷേധം അരങ്ങേറിയ ഉത്തര്‍പ്രദേശില്‍ 3500 പേരെ കരുതല്‍ തടങ്കലിലാക്കി. ഇതില്‍ 200ല്‍ അധികം പേരും ലഖ്നൗ നഗരത്തില്‍ ഉള്ളവരാണ്.
കൂടാതെ, ഉത്തര്‍പ്രദേശിലെ 14 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങളും ടെക്സ്റ്റ് മെസേജ് സേവനവും താല്കാലികമായി നിര്‍ത്തി വെച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12 വരെ മൊബൈല്‍ ഇന്റര്‍നെറ്റ്, ടെക്സ്റ്റ് മെസേജ് സേവനങ്ങള്‍ നിര്‍ത്തി വെയ്ക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അശ്വിനീഷ് കുമാര്‍ ടെലികോം സേവന ദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് വിവരം.
ലഖ്നൗവിന് പുറമേ സഹറന്‍പുര്‍, മീററ്റ്, ഷംലി, മുസാഫര്‍നഗര്‍, ഗാസിയാബാദ്, ബറെയ്ലി, മൗ, സംഭാല്‍, അസംഗഡ്, ആഗ്ര, കാണ്‍പുര്‍, ഉന്നാവ്, മൊറാദാബാദ് തുടങ്ങിയ 14 ജില്ലകളിലാണ് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്.
Discussion about this post