മംഗളൂരു: മംഗളൂരില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉണ്ടായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ.
മാധ്യമപ്രവര്‍ത്തകര്‍ മംഗളൂരുവില്‍ പോയതെന്തിനെന്നാണ് അദ്ദേഹം ചോദിച്ചത്. കര്‍ണാടക കേരള ബോര്ഡറില് എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തില്‍ നിന്ന് ചിലര്‍ എത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്തിനാണ് അനാവശ്യമായി പ്രശ്നങ്ങള്‍ വിളിച്ചുവരുത്തുന്നതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, മണിക്കൂറുകള്‍ പിന്നിടുമ്പോഴും മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത മാധ്യമപ്രവര്‍ത്തകരെ കുറിച്ച് യാതൊരു വിവരവും ഇല്ല. വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി പറഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷവും ഇവരുമായി ഫോണില്‍ പോലും ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ്. പത്ത് മലയാളി മാധ്യമ പ്രവര്‍ത്തകരെയാണ് രാവിടെ എട്ടരയോടെ കസ്റ്റഡിയിലെടുത്തത്.
Discussion about this post