ലഖ്നൗ: പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്രമികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടം ഈടാക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.
പൗരത്വ നിയമത്തിന് എതിരെ രാജ്യ വ്യാപകമായി വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഉത്തര്‍പ്രദേശിന്റെ പല ഭാഗങ്ങളില്‍ പ്രതിഷേധം സംഘര്‍ഷ രൂക്ഷമായിരുന്നു. ലഖ്നൗവില്‍ പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. പോലീസ് ഔട്ട്പോസ്റ്റുകള്‍ കത്തിക്കുയും ചെയ്തിരുന്നു.
അതിനിടെ പ്രതിഷേധക്കാര്‍ക്ക് നേരയുണ്ടായ പോലീസ് വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. മൂന്നുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post