മംഗളൂരു: മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടാക്കിയത് കേരളത്തില്‍ നിന്നുള്ളവരെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി. കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയാണ് വിദ്വേഷ പ്രസ്താവനയുമായി രംഗത്ത് വന്നത്.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ വന്‍ പ്രതിഷേധമാണ് ഇന്നലെ മംഗളൂരുവില്‍ നടന്നത്. പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് വെടിവെയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധക്കാര്‍ പോലീസ് സ്റ്റേഷന് തീയിടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നാണ് മന്ത്രി വിശദീകരിച്ചത്.
പ്രതിഷേധം കണക്കിലെടുത്ത് രണ്ട് ദിവസത്തേക്ക് മംഗളുരൂവില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. രണ്ട് ദിവസത്തേക്ക് നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അഞ്ച് പോലീസ് സ്റ്റേഷന് പരിധിയിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. നാളെ മംഗളൂരുവിലെ എല്ലാം സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
അതിനിടെ പൗരത്വ നിയമത്തിന് എതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം എണ്ണം മൂന്നായി. മംഗളൂരുവില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേരും ലഖ്നൗവിലെ സംഘര്‍ഷത്തില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്.
Discussion about this post