ലഖ്നൗ: രാജ്യമൊട്ടാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം കത്തിപ്പടർന്നതോടെ ചെറുക്കാനായി കൂടുതൽ മാർഗ്ഗങ്ങൾ തേടി പോലീസും കേന്ദ്രകവും. പ്രതിരോധിക്കാനാകാത്ത തരത്തിൽ പ്രക്ഷോഭം ശക്തമായതോടെ ഉത്തർപ്രദേശിൽ കൂടുതൽ സ്ഥലങ്ങളിൽ ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തി. പിലിബിത്ത്, പ്രയാഗ് രാജ് എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിത്. ലഖ്നൗവിൽ 45 മണിക്കൂർ നേരത്തേക്കാണ് ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം മധ്യപ്രദേശിൽ 12 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പൗരത്വ നിയമഭേദഗതിക്കെതിരെ ഉത്തർപ്രദേശിലെ ലഖ്നൗവിൽ നടന്ന പ്രതിഷേധം ഇന്നലെ അക്രമാസക്തമാവുകയും പോലീസ് വെടിവെയ്പിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ പോലീസ് വെടിവെച്ചില്ലെന്നാണ് യുപി ഡിജിപിയുടെ വാദം. ഓൾഡ് ലഖ്നൗ മേഖലയിൽ ഒരു പോലീസ് ഔട്ട് പോസ്റ്റ് കത്തിച്ചു. പോലീസ് വാൻ ഉൾപ്പടെ മുപ്പതോളം വാഹനങ്ങൾ അഗ്നിക്കിരയാക്കി. മാധ്യമങ്ങളുടെ നാല് ഒബി വാനുകൾ കത്തിച്ചു. മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു.
ഉത്തർപ്രദേശിലെ സംഭാലിൽ വ്യാപക ആക്രമണങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധക്കാർ ബസിന് തീയിട്ടു. ഖുശിനഗറിലും പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് യുപിയിലെ സ്ഥിതി വിലയിരുത്തി. എല്ലാ ജില്ലാ പോലീസ് മേധാവികളുടെയും യോഗം വീഡിയോ കോൺഫറൻസിംഗ് വഴി വിളിച്ച് യോഗി ആദിത്യനാഥും സ്ഥിതി വിലിയിരുത്തി.
Discussion about this post