മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ കര്‍ഷക കൂട്ടായ്മ ഒരിക്കല്‍ കൂടി സംഘടിക്കുന്നു. രാജ്യത്തെ തന്നെ ഞെട്ടിച്ച മാര്‍ച്ചാണ് കഴിഞ്ഞ തവണ സര്‍ക്കാരിനെതിരെ അരങ്ങേറിയത്. അന്നും സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹത്തിനെതിരെയായിരുന്നു മാര്‍ച്ച്. നടന്നുള്ള പ്രതിഷേധത്തില്‍ ആത്മവീര്യം ചോരാതെയും കാല്പ്പൊട്ടി ചോര ഒലിക്കുമ്പോഴും കണ്ണില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ തിളക്കം മാത്രമായിരുന്നു.
ഉറപ്പിച്ച നിലപാടുകളില്‍ മുന്‍പോട്ടു നീങ്ങിയപ്പോള്‍ പ്രതിസന്ധികള്‍ വീഴാതെ വിജയക്കൊടി പാറിക്കുവാനും കര്‍ഷക കൂട്ടായ്മയ്ക്ക് സാധിച്ചു എന്നു വേണം പറയാന്‍. കേന്ദ്രത്തിനെതിരെ സംഘടിക്കുന്ന മഹാകൂട്ടായ്മയ്ക്ക് സര്‍വ്വ പിന്തുണ നല്കി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ലോക് സംഘര്‍ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്ട്ടികളുടെയുള്പ്പടെ പിന്തുണയോടെ ഇന്നുച്ചയ്ക്ക് മാര്‍ച്ച് മുംബൈ ആസാദ് മൈതാനിയിലെത്തിച്ചേരും. അഖിലേന്ത്യാ കിസാന്‍ സഭ ഉള്‍പ്പടെയുള്ള രാജ്യത്തെ കര്‍ഷക സംഘടനകള്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് നേരത്തെ കര്‍ഷക സമ്മേളനവും മുംബൈയില്‍ നടന്നിരുന്നു. ഇന്നലെ താനെയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ 20,000 കര്‍ഷകരാണ് പങ്കെടുക്കുന്നത്. ഉച്ചയോടെ മുംബൈയില്‍ എത്തുന്ന കര്‍ഷകര്‍ പിന്നീട് മഹാരാഷ്ട്ര വിദാന്‍ സഭയിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് സംഘാടകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ നടത്തിയ ലോങ് മാര്‍ച്ചില്‍ മുന്നോട്ടുവെച്ച 13 ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും ഇതുവരെ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ലോക് സംഘര്‍ഷ് മോര്‍ച്ച കര്‍ഷക റാലിക്ക് തുടക്കമിട്ടിരിക്കുന്നത്. മഹാസഖ്യത്തിനു മുന്പില് പകച്ച സര്‍ക്കാര്‍ അനുനയ നീക്കങ്ങള്‍ നടത്താനുള്ള ശ്രമവും സജ്ജീവമായി നടത്തുന്നുണ്ട്. മാര്‍ച്ചിന് ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളാണ് പിന്തുണ നല്‍കിയിട്ടുള്ളത്.
Discussion about this post